തിരുമാന്ധാം കുന്നു ക്ഷേത്രം
മലപ്പുറം ജില്ലയിലെ അന്ഗാടിപുറത്ത് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. തിരുമാന്ധാംകുന്നു ദെവീ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഭദ്രകാളിയും ശിവനും ഒരുമിച്ചു ഇരിക്കുന്നു. ശ്രീകോവില്‍ പരമശിവനും പാര്‍വതിയും സാന്നിദ്ധ്യമരുളുന്നു. ഇവിടെയുള്ള ചെറിയ ശിവലിംഗം പാര്‍വതി ,ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പൂജിച്ച്ച്ചതാനന്നു പറയപ്പെടുന്നു. തെക്ക് വശ ത്താണ് ശ്രീമൂല സ്ഥാനം .അതിനടുത്താണ് മാന്ധാതാവ് തപസ്സു ചെയ്ത സ്ഥലം.ശിവന്റെ നടയില്‍ തൊഴുത് പ്രദിക്ഷിനമായി ഭഗവതിയുടെ നടയില്‍ തൊഴാം .
ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം ഇങ്ങിനെയാണ് . സൂര്യവംശത്തില്‍പ്പെട്ട ഒരു രാജാവാണ് മാന്ധാതാവ് .അദ്ദേഹം തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി . ശിവന്‍ മാന്ധാതാവിനു പാര്‍വതി പൂജിച്ചിരുന്ന ശിവലിംഗം നല്‍കി അനുഗ്രഹിച്ചു. ആ സമയത്താണ് പരശുരാമന്‍ അവിടെ എത്തുന്നത് .പുണ്യവിഗ്രഹം കേരളത്തില്‍ പ്രതിഷ്ടിക്കാമെന്ന് പരശുരാമന്‍ മാന്ധാതാവിനോട് പറഞ്ഞു .രണ്ടു പേരും വള്ളുവനാട്ടു എത്തി . തിരുമാന്ധാംകുന്നില്‍ ശിവ പ്രതിഷ്ടയും നടത്തി.
ഇത്രയും ആയപ്പോള്‍ ആണ് ശിവലിംഗം മാന്ധാതാവിനു കൊടുത്ത കാര്യം പാര്‍വതി അറിഞ്ഞത്. വിഗ്രഹം കൊടുത്തതില്‍ പാര്‍വതി കുപിതയായി . ഭഗവാന്‍ എന്ത് ചെയ്യും,കൊടുത്തുപോയില്ലേ . ശിവലിംഗം തിരച്ചു എടുക്കുന്നതില്‍ വിരോധമില്ലന്നു ഭഗവാന്‍ പറഞ്ഞു .പാര്‍വതി വ്ഗ്രഹം കൊണ്ടുവരുവാന്‍ കാളിയെ അയച്ചു. കാളി ഭൂത ഗണങ്ങളോടെ തിരുമാന്ധാം കുന്നില്‍ എത്തി .മലമുകളില്‍ നിന്നും ഉയരുന്ന പ്രഭ കണ്ടു കാളി അത്ഭുതപ്പെട്ടു. അതിന്റെ മൂലം അന്വേഷിച്ചപ്പോള്‍ മന്ധാതാവും പര ശു രാമനും കൂടി പ്രതിഷ്ടിച്ച ശി വലിംഗത്തില്‍ നിന്നാണന്ന് അറിഞ്ഞു. കാളി മുകളില്‍ കയറാതെ അവിടെ നിന്നും ആയുധങ്ങള്‍ വര്‍ഷിച്ചു. മാന്ധാതാവ് പരമശിവനെ ധ്യാനിച്ച് ഇരുന്നു. ശിഷ്യ ഗണങ്ങള്‍ ആട്ട മരങ്ങളുടെ കായ്കള്‍ പറിച്ചു എറിഞ്ഞു. ആ ആട്ടമരക്കയകള്‍ മാന്ധാതാവിന്റെ വര ബലത്താല്‍ ആയുധങ്ങളെ തടഞ്ഞു .കാളി കോപിച്ചു മാന്ധാതാവില്‍ നിന്നും ശിവലിംഗം പിടിച്ചു വാങ്ങി .അത് പിളര്‍ന്നു . അതില്‍ നിന്നും പാര്‍വതി പരമേശ്വരന്മാര്‍ പ്രത്യക്ഷപെട്ടു. മാന്ധാതാവിനോട് കാളിയെ പ്രതിഷ്ടിയ്ക്കാന്‍ ഉപദേശിച്ചു കൊണ്ട് പാര്‍വതി പിളര്‍ന്ന വിഗ്രഹത്തില്‍ ലയിച്ചു. മാന്ധാതാവ് ഉടനെ തന്നെ ശ്രീമൂല സ്ഥാനത്ത്തിനടുത്ത് കാളിയെ പ്രതിഷ്ടിച്ചു. കാളിയും ശിവനും ഉണ്ടങ്കിലും പിന്നീട് കാളിയ്ക്ക് പ്രാധാന്യം ഏറി വന്നു.
ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം പൂരവും , പാട്ടും ആണ്. വൃച്ചികം ൧ മുതല്‍ മീനം വരെ നീണ്ടു നിക്കും.