2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

നാല്പത്തെണ്ണീശ്വരംക്ഷേത്രം

നാല്പതെന്നീശ്വരം  ക്ഷേത്രം
ആലപ്പുഴ ജില്ലയില്‍ ചെര്തലയ്ലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പാണാവള്ളി നല്പതെന്നിശ്വരം  ക്ഷേത്രമെന്നും പറയപ്പെടുന്നു
ഈ ക്ഷേത്രം നാല്പത്തി എട്ടു ഇല്ലാക്കാരുടെ വക ആയിരുന്നു.ഇവര്‍ ആരെല്ലാമെന്ന് അറിയില്ല. അന്യം നിന്ന് പോയെന്നു പഴമക്കാര്‍ പറയുന്നു. പിനീടു അഞ്ചു കൈമള്‍ കുടുംബ ക്കാരുടെ വകയായി.നാല്പത്തെട്ടു ഇല്ലക്കാരുടെ ആയതിനാല്‍ നാല്പത്തെണ്ണീശ്വരം എന്ന് പേര് ലഭിച്ചു,കിരാത മൂര്‍ത്തി ഭാവത്തിലുള്ള ഭഗവാന്‍ കിഴക്കോട്ടു ദര്ശനമായി ഇരിക്കുന്നു.ഉപടെവതമാര്‍ ഗണപതി,ദുര്ഗ ഭഗവതി,നാഗയക്ഷി  അര്‍ജുനന് പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ച കിരാതരൂപമായിട്ടാണ്  സങ്കല്പം.

തിരുനക്കര മഹാദേവന്‍


 തിരുനക്കര മഹാദേവന്‍
കോട്ടയം നഗരമദ്ധ്യത്തില്‍ കിഴക്കോട്ട് ദര്ശനവുമായി തിരുനക്കര മഹാദേവന്‍ വിരാജിക്കുന്നു. രാജകീയ പ്രൌടിയോടെ സ്വര്‍ണ്ണ ധ്വജം നില്‍ക്കുന്നു. തെക്കും കൂര്‍ രാജാവിനാല്‍ നിര്മിക്കപെട്ടതായി പറയപ്പെടുന്നു.ഇപ്പോള്‍ തിരുവതാം കൂര്‍ ദേവസ്വം കീഴിലാണ്.സ്വയം ഭുവായ ശ്രീ പരമേശ്വരന്‍ ചെമ്പു മേഞ്ഞ മനോഹരമായ ശ്രീകോവിലില്‍  സാന്നിധ്യമരുളുന്നു.സ്വര്‍ന്ന്‍ ഗോളകയാല്‍ വിഗ്രഹം പോതിഞ്ഞിട്ടുണ്ട് ഇടതു പാര്‍വതി സാനിധ്യമുണ്ട് .ഗണപതിയും, അയ്യപ്പനും, സുബ്രമണിയനോടും കൂടി കുടുംബ സമേതം ഈ ക്ഷേത്രത്തില്‍ ശോഭിക്കുന്നു.   നാല് ഗോപുരങ്ങള്‍ ക്ഷേത്രത്തിനുണ്ട്.പരശു രാമന്‍ പ്രതിഷ്ടിച്ച്ചതാണ് ഇവിടുത്തെ പ്രതിഷ്ഠ എന്ന് പറയപ്പെടുന്നു. മൂന്ന് ഉത്സവം കൊണ്ടാടുന്നു. അതില്‍ പ്രധാനം മീനമാസത്തിലെ പങ്കുനിയാണ് .ശി വരാത്രി ഉത്സവവും പ്രാധാന്യം തന്നെ. നൂറ്റെട്ട് ദേവാലയങ്ങളില്‍ ഒന്ന്.ഉപദേവത അയ്യപ്പന്‍ ,ഗണപതി,ഭഗവതി,രക്ഷസ്സ്,വടക്കും നാഥന്‍.   

ചൊവ്വര ചിദംബരം ശിവ ക്ഷേത്രം

ചൊവ്വര ചിദംബരം ശിവ ക്ഷേത്രം
ഈ ക്ഷേത്രം എറണാകുളം ജില്ലയില്‍ ചൊവ്വര എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്  ദര്ശനവുമായി ക്ഷേത്രം ഇരിക്കുന്നു. കോവിലകം വക ക്ഷേത്രമായിരുന്നു. ശക്തന്‍ തമ്പുരാന്‍ ജനിച്ച വെള്ളാരപ്പള്ളി കോവിലകം ഇതിനടുത്താണ് .അതിനാല്‍ കൊച്ചി രാജകുടുമ്പത്ത്തിനു വളരെയേറെ ബന്ധം ഈ ക്ഷേത്രവുമായി ഉണ്ടായിരുന്നു.തമിഴ് നാട്ടിലെ ചിദംബരം ക്ഷേത്രം വളരെ പ്രസിദ്ധമാണല്ലോ .അവിടെ നിന്ന് ധാരാളം വിഗ്രഹങ്ങള്‍ കേരളത്തില്‍ കൊണ്ട് വരാറുണ്ട്. ചിദംബരംക്ഷേത്രത്തില്‍ നിന്നും കൊണ്ടു വന്നു ഇവിടെ പ്രതിഷ്ടിച്ചതുകൊണ്ട് ചിദംബരെസ്വരനായത് എന്ന് പറയപ്പെടുന്ന്‍.മറ്റു ക്ഷേത്രങ്ങളിലെ പോലെ തന്നെ പൂജ നടക്കുന്നു. ഉപദേവതയായി ഗണപതി മാത്രമേ ഉള്ളു. എല്ലാ മകര മാസത്തിലും ഉത്സവം നടക്കുന്നു. ശിവരാത്രി പ്രധാനമാണ്. കൊച്ചി ദേവസ്വം വകയാണ് ഈ ക്ഷേത്രം

വേളോര്‍വട്ടം മഹാദേവക്ഷേത്രം

വേളോര്‍വട്ടം മഹാദേവക്ഷേത്രം


ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും രണ്ടു കി.മീറെര്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്രത്തിലെത്താം . ഇവിടത്തെ പ്രാധാന്യം  രണ്ടു ശ്രീകൊവിലുകള്‍,രണ്ടിലും ശിവന്‍  , ഒന്ന് തെക്കനപ്പന്‍ ,മറ്റൊന്ന് വടക്കനപ്പന്‍ .കിരാതമൂര്‍ത്തി സങ്കല്പ്പമാനു  തെക്കനപ്പന്‍.,തന്നെയുമല്ല  സ്വയം ഭുവാണ് . വടക്കനപ്പനാവട്ടെ മഹാദേവനായി ശോഭിയ്ക്കുന്നു. ശ്രീകോവില്‍ വട്ടമാണ്. കിഴക്കോട്ടു ദര്സനമാണ്  രണ്ടു കോവിലും ചതുര ശ്രീകോവിലാണ് തെക്കനപ്പന്റെതു. മൂന്നു ശീവേലിയും അഞ്ചു പൂജയും  ഇവിടുത്തേ പ്രത്യേകതയാണ്.കുംഭമാസത്തിലാണ് ഉത്സവം. ആഴ്വഞ്ചേരി തംബ്രാക്കള്‍ ആയിരുന്നു അവകാശികള്‍.ഇപ്പോള്‍ ഊരാന്മ ദേവസ്വം  ഭരണ ചുമതല ഏറ്റെടുത്തു. ഉപദേവതകള്‍ അകത്തു ശാസ്താവ്,ഗണപതി, വിഷ്ണു,പുറത്ത് നാഗയക്ഷി,അറുകൊല, രക്ഷസ്സ്  എന്നിവ. തന്ത്രം മോനോട്  മനക്കാര്‍.
 തെക്കനപ്പന്റെ ഉത്ഭവത്തിനു ഒരു ഐതിഹ്യം ഉണ്ട്.പണ്ട്  ആഴുവഞ്ചേരി തംബ്രക്കള്‍ക്ക്  വൈക്കത്ത് ദരശനം
മുടങ്ങി . അപ്പോള്‍ പരമശിവന്‍ സ്വയംഭുവായി യാഗാഗ്നിയില്‍ അവതരിച്ചു ദര്ശനം  നല്‍കി  എന്നതാണ് ഐത്ഹ്യം.നൂറെട്ടു ശിവാലയ്ത്തില്‍ പെട്ട ഒരു ക്ഷേത്രസമുച്ചയം. .

എറണാകുളത്തപ്പന്‍

എറണാകുളം ക്ഷേത്രം

നഗരമധ്യത്തില്‍ പടിഞ്ഞാറോട്ട്  ദരശനമായി നിന്നുകൊണ്ട് എറണാകുളത്തപ്പന്‍ സര്‍വ്വര്‍ക്കും അനുഗ്രഹം വര്‍ഷിക്കുന്നു. രാജകീയ പ്രൌഡിയോടെ കൊടിമരവും, താഴിക കുടവും  നിലകൊള്ളുന്നു.സാമാന്യം വലിപ്പമുള്ള രണ്ടു ഗോപുരങ്ങള്‍. രണ്ടു ഏക്കറില്‍ അധികം  വിസ്തീര്‍ണമുള്ള മതില്ക്കകവും,മതില്കെട്ടും. ക്ഷേത്ര ശ്രീകോവില്‍ ആകട്ടെ ചെമ്പു പൊതിഞ്ഞിട്ടുള്ളതാണ്. ശ്രീകോവിലിന്റെ കിഴക്കെ നട തുറക്കാറില്ല . അവിടെ  പാര്‍വതി സങ്കല്പ്പമുണ്ട്.വില്വമംഗലം സ്വാമിയാര്‍  പണ്ടെങ്ങോ അടപ്പിച്ച്ചതായിട്ടു  ഐതിഹ്യം.അഞ്ചു പൂജയും  ശിവേലിയും ഉള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാര്‍ പുലിയനൂരും,ചെന്നാസ്സും ആണ്. ഉപദേവന്മാര്‍ ഗണപതിയും,ശാസ്താവും ,നാഗരാജാവുമാണ്. ഈ ക്ഷേത്രത്തിലെ ഉത്സവം മകരമാസത്തില്‍,ഏഴ് ദിവസം നീണ്ടു നില്‍ക്കും. തിരുവാതിര ആറാട്ട് . ലക്ഷ ദീപവും ,കലാപരിപാടികളും ഉത്സവത്തിനു മാറ്റ് കൂട്ടുന്നു.

 ഈ ക്ഷേത്രത്തിന്റെ ആവിര്‍ഭാവത്തിനു ഒരു ഐതിഹ്യമുണ്ട്. കുലമുനിയുടെ അരുമ ശിഷ്യനായിരുന്നു ദേവലന്‍ .ടെവലനെ ഒരു ഉഗ്ര സര്‍പ്പം ദംശിച്ചു. ദേവലന്‍ സര്‍പ്പത്തെ ബന്ധിച്ചു. നാഗം ചത്തുപോയി. കുലമുനി ശി ഷ്യനെ ശപിച്ചു. അവന്‍ നാഗര്ഷിയായി തീര്‍ന്നു. നാഗര്ഷിയ്ക്ക് ഒരു ദിവ്യ ശിവലിംഗം ലഭിച്ചു. അവന്‍ അതുമായി രാമേശ്വരത്ത് പോയി . അവിടുന്ന്  ഭഗവാനെ  വന്ദിച്ചു വടകൊട്ട് തിരിച്ചു. നടന്നവ ശ നായ നാഗര്ഷി ശിവലിംഗം കരയില്‍ വച്ചു  കുളിച്ചു ശിവനെ പൂജിച്ചു. വിശ്രമത്തിനു  സേഷം പിറ്റേന്ന്  നാഗര്ഷി കുളിച്ചു പൂജ കഴിഞ്ഞു  ശിവലിംഗം  എടുത്തു യാത്രയ്ക്ക് ഒരുങ്ങിയപ്പോള്‍ വിഗ്രഹം അനങ്ങുന്നില്ല. അത് ഉറച്ചിരിക്കുന്നു. ആ പുണ്യ ഭൂമിയിലാണ്  ക്ഷേത്രം ഇരിക്കുന്നത്. ശാപ്മോക്ഷം  ലഭിച്ച നാഗര്ഷി  മോക്ഷം പ്രാപിച്ചു അപ്രത്യക്ഷനായി.പര ശുരാമനാല്‍ വിഗ്രഹം പ്രതിഷ്ടിച്ചു ,പൂജാ വിധികള്‍  തുടര്‍ന്ന് പോന്നു.