വെള്ളൂര്‍ ശിവ ക്ഷേത്രം
കോട്ടയം ജില്ലയില്‍ വെള്ളൂര്‍ ന്യൂസ് ഫാക്ടറിയുടെ സമീപം ഈ ക്ഷേത്രം ഒരു കുന്നിന്‍ നിരുകയിലാണ്.റെയില്‍ മാര്‍ഗം വൈക്കം -റോഡ്‌സ്റ്റേഷന്‍ വഴിയും, ബസ് മാര്‍ഗവും ഇവിടെ എത്താവുന്നതാണ്.കിഴക്കോട്ട് ദര്സനം,മൂല ക്ഷേത്രം പണ്ടു കാലത്ത് അഗ്നിയ്ക്ക് ഇരയായി എന്ന് പറയപ്പെടുന്നു. ഇവിടത്തെ ഉപദേവന്‍ ശ്രീ കൃഷ്ണണന്‍ ആണ്. ക്ഷേത്ര ഐതിഹ്യം--തെക്കുംകൂര്‍ രാജാവിന്റെ വക ആയിരുന്നു ഈ ക്ഷേത്രം ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി,തിരുവല്ല, കോട്ടയം, എന്നീ പ്രദേശങ്ങ്ള്‍ അധീനതയില് ആയിരുന്ന കാലത്ത് കൊച്ചി രാജാവിന്റെ സാമാന്തന്മാരയിരുന്ന അവര്‍ തിരുവതാംകൂറിനു എതിരായ യുദ്ധത്തില്‍ പരാജയപ്പെട്ടു. ക്ഷേത്രം തിരുവതംകൂറിന് കൊടുക്കുന്നതിനു തെക്കുംകൂറിനു ഇഷ്ടമല്ലായിരുന്നു.പരാജയം തീര്‍ച്ച ആയപ്പോള്‍ ക്ഷേത്രം ചാലിയപ്പുറം തിരുമേനിക്ക് ദാനം ചെയ്തു. തിരുമേനി ക്ഷേത്രം പരിപാലിച്ചു പോന്നു..പിന്നീട് മാര്‍ത്താണ്ഡ വര്‍മ തെക്കും കൂര്‍ പിടിച്ചെടുത്ത്. ക്ഷേത്രം വിട്ടു കൊടുക്കുവാന്‍ ആവശ്യപെട്ടു തിരുമേനി വിട്ടുകൊടുത്തില്ല .രാജാവ് തിരുമേനിയെഅനുസരിപ്പിക്കാന്‍ ഭടന്മാരെ വിട്ടു.മഹാഭക്തനായ തിരുമേനി ക്ഷേത്രത്തിനു തീ വച്ചു ക്ഷേത്രത്തിനുള്ളില്‍ ആത്മ ഹത്യ ചെയ്തു. ഇത് ഐതിഹ്യമാണ്.ഇപ്പോള്‍ നാട്ടു കാരുടെ കമ്മറ്റി ഭരണം നടത്തുന്നു. ഇത് നൂറ്റെട്ട് ശിവക്ഷേത്രത്തില്‍ ഒന്നാണ്.