ഈശ്വരന്മാരുടെ അംശഅവതാരങ്ങളും ,സൃഷ്ടികളും
ശിവന്റെ അംശഅവതാരങ്ങള്‍ : അജന്‍,ഏകപാദന്‍ ,ഏകാദശരുദ്രന്മാര്‍ ,രുദ്രന്‍, ഹരന്‍ ,ശുംഭു ,ത്ര്യംബകന്‍ ,ഈശാനന്‍ ,ത്രിഭുവന്‍.അഹിര്‍ബുദ്ധ്ന്യന്‍ .
കൈകേയി : സരസ്വതിയുടെ അംശഅവതാരം
ഹനുമാന്‍ : വായു ദേവന്‍റെ അംശം .
കര്‍ണന്‍ : സൂര്യന്റെ അംശം.
വിദുരന്‍ : ധര്മാരജന്റെ അംശം
ശിവ സൃഷ്ടികള്‍ : വീരഭദ്രന്‍ ,ഘന്ടകര്ണന്‍ ,ഭദ്രകാളി .
കൈകേയി : സരസ്വതിയുടെ അംശഅവതാരം
ഹനുമാന്‍ : വായു ദേവന്‍റെ അംശം .
കര്‍ണന്‍ : സൂര്യന്റെ അംശം.
വിദുരന്‍ : ധര്മാരജന്റെ അംശം
ശിവ സൃഷ്ടികള്‍ : വീരഭദ്രന്‍ ,ഘന്ടകര്ണന്‍ ,ഭദ്രകാളി .
അറിഞ്ഞിരിക്കേണ്ടവ
നാമ ജപം 1 . പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം
സന്ധ്യാസമയവും വളരെ നല്ലതാണ്. ഈ സമയങ്ങളില്‍
സത്വശുദ്ധിവര്ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ
പാലിക്കാന്‍ ശ്രദ്ധിക്കണം
2 . കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം
3 . ഇഷ്ടദേവതയുടെ സ്തുതികളും കീര്‍ത്തനങ്ങളും
സാത്വികഭാവത്തെഉണ്ടാക്കാന്‍ സഹായകമാണ്.
4 .നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം.
പലപ്പോഴുംഉണര്‍വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും
പിന്നീട് മനസ്സ്ചലിക്കാന്‍ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.
5 .മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം.
കിഴക്കോവടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം
6 .സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില്
ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം.
അത് മനസ്സിനെനിശ്ചലമാകാന്‍ സഹായിക്കും.
7 .ജപിക്കുമ്പോള്‍ ആദ്യം ഉച്ചത്തിലും,പിന്നീട് പതുക്കെയും,
അവസാനംമനസ്സിലും ജപിച്ചാല്‍ മന്ത്രോച്ചാരണത്തില്‍വൈവിധ്യം
വരികയും അത്ശ്രദ്ധനിലനിര്ത്താനും, മുഷിച്ചില് അകറ്റാനും ,
വിശ്രമത്തിനുംസഹായിക്കുന്നു.
8 . ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കണം.
9 .ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ധിപ്പിക്കുകയും
ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു. ഇത്ര മാല ജപിക്കും
എന്ന് തീര്‍ച്ച് പ്പെടുത്തണം
10. ജപം കഴിഞ്ഞാല് ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ
കീര്‍ത്തനമോ പാടുക. ദേവന്‍റെ സ്വരൂപത്തെ ധ്യാനിച്ചു
കൊണ്ടുസാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.