2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ചേരാനെല്ലൂര്‍ ശിവക്ഷേത്രം

ചേരാനെല്ലൂര്‍  ശിവക്ഷേത്രം

എറണാകുളം ജില്ലയില്‍ ചേരാനല്ലൂര്‍  എന്ന സ്ഥലത്ത്  ഈ ക്ഷേത്രം സ്ഥിതി  ചെയ്യുന്നു. ശ്രീ പരമേശ്വരന്‍  കിഴക്കോട്ടു ദരശനമായി ശോഭിയ്ക്കുന്നു .സ്വയം ഭുവാണ് ഇവിടുത്തെ  പ്രതിഷ്ഠ. ഉപദേവന്മാര്‍ ഗണപതിയും ,അയ്യപ്പനും. നാല് ഇല്ലകാരുടെ വകയായിരുന്നു  ഈ ക്ഷേത്രം, മൂന്നെടം കോരമ്പൂര്‍,ഇടശ്ശേരി,മൂപ്പിലാപ്പള്ളി.ഭൂപരിഷ്കര ണതോടെ സാമ്പ ത്തികമായി തകര്‍ന്ന പ്പോള്‍   ക്ഷേത്രം ദേവസ്വം ബോര്‍ഡ്‌ ഏറ്റെടുത്തു .ശിവരാത്രിയാണ്    പ്രധാന ഉത്സവം . കുംഭമാസതിലാണ്  ഉത്സവം. 

നെട്ടൂര്‍ ശിവക്ഷേത്രം

നെട്ടൂര്‍ ശിവക്ഷേത്രം

എറണാകുളം ജില്ലയിലെ നെട്ടൂര്‍ എന്നാ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. വൈയ്ടില ജങ്ങ്ഷനില്‍ നിന്നും നാല് കി.മീ. ദൂരമുണ്ട്. വട്ട ശ്രീകോവിലുള്ള ഇ ക്ഷേത്രം  പഴയ പ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നു.ശിവനും വിഷ്ണുവും കിഴക്കോട്ടു ദരശനമായിട്ടിരിക്കുന്നു . രുദ്രന്റെ ശൌര്യം കുറയ്ക്കാനാണ് വിഷ്ണുവിനെ പ്രതിഷ്ടിച്ചതെന്നു ഐതിഹ്യം .വാവ് ബലി ഇവിടത്തെ ഒരു പ്രാധാന്യമാണ്. പിതൃക്കള്‍ക്കായി ക്ഷേത്രത്തില്‍ നിന്നും ചോറ് വാങ്ങി തെക്ക് ഭാഗത്ത്  വിതറുന്ന ഒരു വിശ്വാസം  ഇവിടെയുണ്ട്.  ഉപദേവതകള്‍ യോഗീശ്വരന്‍, ഗണപതി, കൃഷ്ണന്‍, ഗുളികന്‍, നാഗരാജാവ്  എന്നിവയാണ്. ഈ ക്ഷേത്രം പണ്ട് വേണാട്ടു ഗ്രാമക്കാരുടെ വക ആയിരുന്നു.

കൊല്ലം ആനന്ദവല്ലിശ്വരം ക്ഷേത്രം

കൊല്ലം ആനന്ദവല്ലിശ്വരം ക്ഷേത്രം

ഈ ക്ഷേത്രം കൊല്ലം നഗരത്തിന്റെ  ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്നു. പഴയകാലത്ത് ഇത് ശിവ ക്ഷേത്രമായിരുന്നു. നൂറ്റെട്ട്   ശിവാലയത്ത്തില്‍ ഒന്നായിരുന്നു. ക്ഷേത്രഭരണം മാറിയപ്പോള്‍ ഭരണകര്‍ത്താവിന്റെ പരദേവതയെ മുഖ്യ ദേവതയായി പരിണമിച്ചു. അതിനു ഒരു കഥ ഉണ്ട് . പണ്ട്  വെ ണാട്ട് രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് ധാരാളം ക്ഷേത്രങ്ങള്‍ പുതുക്കി പണിയുകയും കേടു തീര്‍ക്കലും ഉണ്ടായിട്ടുണ്ട്. കൊല്ലം വേണാട്ടിന്റെ തലസ്ഥാനമായിരുന്നു. മികച്ച തുറമുഖവും കൊല്ലം തന്നെ ആയിരുന്നു. ആനന്ദവല്ലിശ്വരം ക്ഷേത്രവും വേണാട്ടു രാജാക്കന്മാരുടെ തന്നെ ആയിരുന്നു. അതിനു  ശേഷം ശ്രീ മൂലം തിരുനാള്‍ മഹാരാജാവ്  ഈ ക്ഷേത്രം പുതിക്കി പണിതു. അപ്പോള്‍ ഒരു ശ്രീ കോവിലും കൂടി പണിതു ദേവിയെ പ്രതിഷ്ടിച്ചു .അതിനു ശേഷം ഇത് ദെവീ ക്ഷേത്രമെന്ന പേരില്‍ ആയിത്തീര്‍ന്നു. ക്ഷേത്ര നാമം മാറ്റപെട്ടില്ല. ഉപദേവതകള്‍ ഗണപതി, അയ്യപ്പന്‍, സുബ്രമണിയന്‍,ശ്രീകൃഷ്ണന്‍ ,നാഗ രാജാവ്, നാഗ യക്ഷി  എന്നിവയാണ്. മീന മാസത്തിലാണ് ഉത്സവം. നവരാത്രി കേമം തന്നെ. ഇപ്പോള്‍ ദേവസ്വം ബോര്‍ഡ്‌  ഭരിക്കുന്നു. തന്ത്രി താഴമണ്‍  ഇല്ലത്തെയാണ്.