കൊല്ലം ആനന്ദവല്ലിശ്വരം ക്ഷേത്രം
ഈ ക്ഷേത്രം കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. പഴയകാലത്ത് ഇത് ശിവ ക്ഷേത്രമായിരുന്നു. നൂറ്റെട്ട് ശിവാലയത്ത്തില്‍ ഒന്നായിരുന്നു. ക്ഷേത്രഭരണം മാറിയപ്പോള്‍ ഭരണകര്‍ത്താവിന്റെ പരദേവതയെ മുഖ്യ ദേവതയായി പരിണമിച്ചു. അതിനു ഒരു കഥ ഉണ്ട് . പണ്ട് വെ ണാട്ട് രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് ധാരാളം ക്ഷേത്രങ്ങള്‍ പുതുക്കി പണിയുകയും കേടു തീര്‍ക്കലും ഉണ്ടായിട്ടുണ്ട്. കൊല്ലം വേണാട്ടിന്റെ തലസ്ഥാനമായിരുന്നു. മികച്ച തുറമുഖവും കൊല്ലം തന്നെ ആയിരുന്നു. ആനന്ദവല്ലിശ്വരം ക്ഷേത്രവും വേണാട്ടു രാജാക്കന്മാരുടെ തന്നെ ആയിരുന്നു. അതിനു ശേഷം ശ്രീ മൂലം തിരുനാള്‍ മഹാരാജാവ് ഈ ക്ഷേത്രം പുതിക്കി പണിതു. അപ്പോള്‍ ഒരു ശ്രീ കോവിലും കൂടി പണിതു ദേവിയെ പ്രതിഷ്ടിച്ചു .അതിനു ശേഷം ഇത് ദെവീ ക്ഷേത്രമെന്ന പേരില്‍ ആയിത്തീര്‍ന്നു. ക്ഷേത്ര നാമം മാറ്റപെട്ടില്ല. ഉപദേവതകള്‍ ഗണപതി, അയ്യപ്പന്‍, സുബ്രമണിയന്‍,ശ്രീകൃഷ്ണന്‍ ,നാഗ രാജാവ്, നാഗ യക്ഷി എന്നിവയാണ്. മീന മാസത്തിലാണ് ഉത്സവം. നവരാത്രി കേമം തന്നെ. ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നു. തന്ത്രി താഴമണ്‍ ഇല്ലത്തെയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.