എറണാകുളം ക്ഷേത്രം
നഗരമധ്യത്തില്‍ പടിഞ്ഞാറോട്ട് ദരശനമായി നിന്നുകൊണ്ട് എറണാകുളത്തപ്പന്‍ സര്‍വ്വര്‍ക്കും അനുഗ്രഹം വര്‍ഷിക്കുന്നു. രാജകീയ പ്രൌഡിയോടെ കൊടിമരവും, താഴിക കുടവും നിലകൊള്ളുന്നു.സാമാന്യം വലിപ്പമുള്ള രണ്ടു ഗോപുരങ്ങള്‍. രണ്ടു ഏക്കറില്‍ അധികം വിസ്തീര്‍ണമുള്ള മതില്ക്കകവും,മതില്കെട്ടും. ക്ഷേത്ര ശ്രീകോവില്‍ ആകട്ടെ ചെമ്പു പൊതിഞ്ഞിട്ടുള്ളതാണ്. ശ്രീകോവിലിന്റെ കിഴക്കെ നട തുറക്കാറില്ല . അവിടെ പാര്‍വതി സങ്കല്പ്പമുണ്ട്.വില്വമംഗലം സ്വാമിയാര്‍ പണ്ടെങ്ങോ അടപ്പിച്ച്ചതായിട്ടു ഐതിഹ്യം.അഞ്ചു പൂജയും ശിവേലിയും ഉള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാര്‍ പുലിയനൂരും,ചെന്നാസ്സും ആണ്. ഉപദേവന്മാര്‍ ഗണപതിയും,ശാസ്താവും ,നാഗരാജാവുമാണ്. ഈ ക്ഷേത്രത്തിലെ ഉത്സവം മകരമാസത്തില്‍,ഏഴ് ദിവസം നീണ്ടു നില്‍ക്കും. തിരുവാതിര ആറാട്ട് . ലക്ഷ ദീപവും ,കലാപരിപാടികളും ഉത്സവത്തിനു മാറ്റ് കൂട്ടുന്നു.
ഈ ക്ഷേത്രത്തിന്റെ ആവിര്‍ഭാവത്തിനു ഒരു ഐതിഹ്യമുണ്ട്. കുലമുനിയുടെ അരുമ ശിഷ്യനായിരുന്നു ദേവലന്‍ .ടെവലനെ ഒരു ഉഗ്ര സര്‍പ്പം ദംശിച്ചു. ദേവലന്‍ സര്‍പ്പത്തെ ബന്ധിച്ചു. നാഗം ചത്തുപോയി. കുലമുനി ശി ഷ്യനെ ശപിച്ചു. അവന്‍ നാഗര്ഷിയായി തീര്‍ന്നു. നാഗര്ഷിയ്ക്ക് ഒരു ദിവ്യ ശിവലിംഗം ലഭിച്ചു. അവന്‍ അതുമായി രാമേശ്വരത്ത് പോയി . അവിടുന്ന് ഭഗവാനെ വന്ദിച്ചു വടകൊട്ട് തിരിച്ചു. നടന്നവ ശ നായ നാഗര്ഷി ശിവലിംഗം കരയില്‍ വച്ചു കുളിച്ചു ശിവനെ പൂജിച്ചു. വിശ്രമത്തിനു സേഷം പിറ്റേന്ന് നാഗര്ഷി കുളിച്ചു പൂജ കഴിഞ്ഞു ശിവലിംഗം എടുത്തു യാത്രയ്ക്ക് ഒരുങ്ങിയപ്പോള്‍ വിഗ്രഹം അനങ്ങുന്നില്ല. അത് ഉറച്ചിരിക്കുന്നു. ആ പുണ്യ ഭൂമിയിലാണ് ക്ഷേത്രം ഇരിക്കുന്നത്. ശാപ്മോക്ഷം ലഭിച്ച നാഗര്ഷി മോക്ഷം പ്രാപിച്ചു അപ്രത്യക്ഷനായി.പര ശുരാമനാല്‍ വിഗ്രഹം പ്രതിഷ്ടിച്ചു ,പൂജാ വിധികള്‍ തുടര്‍ന്ന് പോന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.