2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

വേളോര്‍വട്ടം മഹാദേവക്ഷേത്രം

വേളോര്‍വട്ടം മഹാദേവക്ഷേത്രം


ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും രണ്ടു കി.മീറെര്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്രത്തിലെത്താം . ഇവിടത്തെ പ്രാധാന്യം  രണ്ടു ശ്രീകൊവിലുകള്‍,രണ്ടിലും ശിവന്‍  , ഒന്ന് തെക്കനപ്പന്‍ ,മറ്റൊന്ന് വടക്കനപ്പന്‍ .കിരാതമൂര്‍ത്തി സങ്കല്പ്പമാനു  തെക്കനപ്പന്‍.,തന്നെയുമല്ല  സ്വയം ഭുവാണ് . വടക്കനപ്പനാവട്ടെ മഹാദേവനായി ശോഭിയ്ക്കുന്നു. ശ്രീകോവില്‍ വട്ടമാണ്. കിഴക്കോട്ടു ദര്സനമാണ്  രണ്ടു കോവിലും ചതുര ശ്രീകോവിലാണ് തെക്കനപ്പന്റെതു. മൂന്നു ശീവേലിയും അഞ്ചു പൂജയും  ഇവിടുത്തേ പ്രത്യേകതയാണ്.കുംഭമാസത്തിലാണ് ഉത്സവം. ആഴ്വഞ്ചേരി തംബ്രാക്കള്‍ ആയിരുന്നു അവകാശികള്‍.ഇപ്പോള്‍ ഊരാന്മ ദേവസ്വം  ഭരണ ചുമതല ഏറ്റെടുത്തു. ഉപദേവതകള്‍ അകത്തു ശാസ്താവ്,ഗണപതി, വിഷ്ണു,പുറത്ത് നാഗയക്ഷി,അറുകൊല, രക്ഷസ്സ്  എന്നിവ. തന്ത്രം മോനോട്  മനക്കാര്‍.
 തെക്കനപ്പന്റെ ഉത്ഭവത്തിനു ഒരു ഐതിഹ്യം ഉണ്ട്.പണ്ട്  ആഴുവഞ്ചേരി തംബ്രക്കള്‍ക്ക്  വൈക്കത്ത് ദരശനം
മുടങ്ങി . അപ്പോള്‍ പരമശിവന്‍ സ്വയംഭുവായി യാഗാഗ്നിയില്‍ അവതരിച്ചു ദര്ശനം  നല്‍കി  എന്നതാണ് ഐത്ഹ്യം.നൂറെട്ടു ശിവാലയ്ത്തില്‍ പെട്ട ഒരു ക്ഷേത്രസമുച്ചയം. .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.