2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

ചേരാനെല്ലൂര്‍ ശിവക്ഷേത്രം

ചേരാനെല്ലൂര്‍  ശിവക്ഷേത്രം

എറണാകുളം ജില്ലയില്‍ ചേരാനല്ലൂര്‍  എന്ന സ്ഥലത്ത്  ഈ ക്ഷേത്രം സ്ഥിതി  ചെയ്യുന്നു. ശ്രീ പരമേശ്വരന്‍  കിഴക്കോട്ടു ദരശനമായി ശോഭിയ്ക്കുന്നു .സ്വയം ഭുവാണ് ഇവിടുത്തെ  പ്രതിഷ്ഠ. ഉപദേവന്മാര്‍ ഗണപതിയും ,അയ്യപ്പനും. നാല് ഇല്ലകാരുടെ വകയായിരുന്നു  ഈ ക്ഷേത്രം, മൂന്നെടം കോരമ്പൂര്‍,ഇടശ്ശേരി,മൂപ്പിലാപ്പള്ളി.ഭൂപരിഷ്കര ണതോടെ സാമ്പ ത്തികമായി തകര്‍ന്ന പ്പോള്‍   ക്ഷേത്രം ദേവസ്വം ബോര്‍ഡ്‌ ഏറ്റെടുത്തു .ശിവരാത്രിയാണ്    പ്രധാന ഉത്സവം . കുംഭമാസതിലാണ്  ഉത്സവം. 

നെട്ടൂര്‍ ശിവക്ഷേത്രം

നെട്ടൂര്‍ ശിവക്ഷേത്രം

എറണാകുളം ജില്ലയിലെ നെട്ടൂര്‍ എന്നാ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. വൈയ്ടില ജങ്ങ്ഷനില്‍ നിന്നും നാല് കി.മീ. ദൂരമുണ്ട്. വട്ട ശ്രീകോവിലുള്ള ഇ ക്ഷേത്രം  പഴയ പ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നു.ശിവനും വിഷ്ണുവും കിഴക്കോട്ടു ദരശനമായിട്ടിരിക്കുന്നു . രുദ്രന്റെ ശൌര്യം കുറയ്ക്കാനാണ് വിഷ്ണുവിനെ പ്രതിഷ്ടിച്ചതെന്നു ഐതിഹ്യം .വാവ് ബലി ഇവിടത്തെ ഒരു പ്രാധാന്യമാണ്. പിതൃക്കള്‍ക്കായി ക്ഷേത്രത്തില്‍ നിന്നും ചോറ് വാങ്ങി തെക്ക് ഭാഗത്ത്  വിതറുന്ന ഒരു വിശ്വാസം  ഇവിടെയുണ്ട്.  ഉപദേവതകള്‍ യോഗീശ്വരന്‍, ഗണപതി, കൃഷ്ണന്‍, ഗുളികന്‍, നാഗരാജാവ്  എന്നിവയാണ്. ഈ ക്ഷേത്രം പണ്ട് വേണാട്ടു ഗ്രാമക്കാരുടെ വക ആയിരുന്നു.

കൊല്ലം ആനന്ദവല്ലിശ്വരം ക്ഷേത്രം

കൊല്ലം ആനന്ദവല്ലിശ്വരം ക്ഷേത്രം

ഈ ക്ഷേത്രം കൊല്ലം നഗരത്തിന്റെ  ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്നു. പഴയകാലത്ത് ഇത് ശിവ ക്ഷേത്രമായിരുന്നു. നൂറ്റെട്ട്   ശിവാലയത്ത്തില്‍ ഒന്നായിരുന്നു. ക്ഷേത്രഭരണം മാറിയപ്പോള്‍ ഭരണകര്‍ത്താവിന്റെ പരദേവതയെ മുഖ്യ ദേവതയായി പരിണമിച്ചു. അതിനു ഒരു കഥ ഉണ്ട് . പണ്ട്  വെ ണാട്ട് രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് ധാരാളം ക്ഷേത്രങ്ങള്‍ പുതുക്കി പണിയുകയും കേടു തീര്‍ക്കലും ഉണ്ടായിട്ടുണ്ട്. കൊല്ലം വേണാട്ടിന്റെ തലസ്ഥാനമായിരുന്നു. മികച്ച തുറമുഖവും കൊല്ലം തന്നെ ആയിരുന്നു. ആനന്ദവല്ലിശ്വരം ക്ഷേത്രവും വേണാട്ടു രാജാക്കന്മാരുടെ തന്നെ ആയിരുന്നു. അതിനു  ശേഷം ശ്രീ മൂലം തിരുനാള്‍ മഹാരാജാവ്  ഈ ക്ഷേത്രം പുതിക്കി പണിതു. അപ്പോള്‍ ഒരു ശ്രീ കോവിലും കൂടി പണിതു ദേവിയെ പ്രതിഷ്ടിച്ചു .അതിനു ശേഷം ഇത് ദെവീ ക്ഷേത്രമെന്ന പേരില്‍ ആയിത്തീര്‍ന്നു. ക്ഷേത്ര നാമം മാറ്റപെട്ടില്ല. ഉപദേവതകള്‍ ഗണപതി, അയ്യപ്പന്‍, സുബ്രമണിയന്‍,ശ്രീകൃഷ്ണന്‍ ,നാഗ രാജാവ്, നാഗ യക്ഷി  എന്നിവയാണ്. മീന മാസത്തിലാണ് ഉത്സവം. നവരാത്രി കേമം തന്നെ. ഇപ്പോള്‍ ദേവസ്വം ബോര്‍ഡ്‌  ഭരിക്കുന്നു. തന്ത്രി താഴമണ്‍  ഇല്ലത്തെയാണ്.

2011 ഫെബ്രുവരി 15, ചൊവ്വാഴ്ച

തൃക്കുന്നു ശിവക്ഷേത്രം

തൃക്കുന്നു ശിവക്ഷേത്രം 
ഉതിര്‍ക്കുന്നു ശിവക്ഷേത്രം എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം തൃശൂര്‍ നിന്നും തൃപ്രയാര്‍  ബസ്സില്‍ കയറി കാഞ്ഞാണിയില്‍ ഇറങ്ങി നടന്നാല്‍ ഒരു കുന്നിന്‍ മുകളില്‍ ക്ഷേത്രം ദരശിക്കാം . കിഴ്കൊട്ട് ദര്ശന മേകി ശ്രീ മഹാദേവന്‍ വിരാജിക്കുന്നു. ഉപദേവന്മാരാകട്ടെ  ഗണപതി,ഭദ്രകാളി,ശാ സ്താവ് ,ദുര്‍ഗ്ഗാ എന്നിവരാണ് .ശി വരാത്രിയ്ക്ക് കോടി കയറി  എട്ടു ദിവസം ഉത്സവം ഗംഭീരമായി നടക്കുന്നു. ഇവിടുത്തെ തന്ത്രി പഴങ്ങാംപറമ്പ്  മനക്കാരാന്. ഐതിഹ്യം പണ്ട്  ആദിത്യനും,ഇന്ദ്രനും കാട്ടിയ ക്രൂരതയില്‍ ക്രുദ്ധനായ വായുദേവന്‍ ഹനുമാനെയും എടുത്ത്  പാതാളത്തിലേയ്ക്ക് പോയി.വായുദേവന്റെ അഭാവത്തില്‍ ഭൂമി നിച്ച്ചലമായി .മഹാദേവന്‍ വായു ദേവനെ സമാധാനിപ്പിച്ചു. ഹനുമാന് ചിരംജീവി ആയി ജീവിക്കുവാന്‍ വരം നല്‍കി.പരമശിവന്‍ ഹനുമാന് ദര്ശനം നല്‍കി. അങ്ങിനെ ഹനുമാന്‍ ദര് ശിച്ച മൂര്‍ത്തീ ഭാവമാണ്  തൃക്കുന്നു മഹാദേവന്‍ .

തിരുമാന്ധാം കുന്നു ക്ഷേത്രം

തിരുമാന്ധാം കുന്നു ക്ഷേത്രം
മലപ്പുറം ജില്ലയിലെ അന്ഗാടിപുറത്ത്  ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. തിരുമാന്ധാംകുന്നു  ദെവീ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഭദ്രകാളിയും ശിവനും ഒരുമിച്ചു ഇരിക്കുന്നു. ശ്രീകോവില്‍ പരമശിവനും പാര്‍വതിയും  സാന്നിദ്ധ്യമരുളുന്നു. ഇവിടെയുള്ള ചെറിയ ശിവലിംഗം പാര്‍വതി ,ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പൂജിച്ച്ച്ചതാനന്നു പറയപ്പെടുന്നു. തെക്ക് വശ ത്താണ്  ശ്രീമൂല സ്ഥാനം .അതിനടുത്താണ് മാന്ധാതാവ് തപസ്സു ചെയ്ത സ്ഥലം.ശിവന്റെ നടയില്‍ തൊഴുത് പ്രദിക്ഷിനമായി  ഭഗവതിയുടെ നടയില്‍ തൊഴാം .
ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം  ഇങ്ങിനെയാണ് . സൂര്യവംശത്തില്‍പ്പെട്ട ഒരു രാജാവാണ് മാന്ധാതാവ് .അദ്ദേഹം തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി . ശിവന്‍ മാന്ധാതാവിനു പാര്‍വതി പൂജിച്ചിരുന്ന ശിവലിംഗം നല്‍കി അനുഗ്രഹിച്ചു. ആ സമയത്താണ്  പരശുരാമന്‍ അവിടെ എത്തുന്നത്‌ .പുണ്യവിഗ്രഹം കേരളത്തില്‍ പ്രതിഷ്ടിക്കാമെന്ന് പരശുരാമന്‍   മാന്ധാതാവിനോട് പറഞ്ഞു .രണ്ടു പേരും വള്ളുവനാട്ടു  എത്തി . തിരുമാന്ധാംകുന്നില്‍  ശിവ പ്രതിഷ്ടയും നടത്തി.  
ഇത്രയും ആയപ്പോള്‍ ആണ്  ശിവലിംഗം മാന്ധാതാവിനു കൊടുത്ത കാര്യം പാര്‍വതി അറിഞ്ഞത്. വിഗ്രഹം കൊടുത്തതില്‍ പാര്‍വതി കുപിതയായി . ഭഗവാന്‍ എന്ത് ചെയ്യും,കൊടുത്തുപോയില്ലേ . ശിവലിംഗം തിരച്ചു എടുക്കുന്നതില്‍ വിരോധമില്ലന്നു  ഭഗവാന്‍ പറഞ്ഞു .പാര്‍വതി വ്ഗ്രഹം കൊണ്ടുവരുവാന്‍ കാളിയെ അയച്ചു. കാളി ഭൂത ഗണങ്ങളോടെ തിരുമാന്ധാം കുന്നില്‍ എത്തി .മലമുകളില്‍ നിന്നും ഉയരുന്ന പ്രഭ കണ്ടു കാളി അത്ഭുതപ്പെട്ടു. അതിന്റെ മൂലം അന്വേഷിച്ചപ്പോള്‍ മന്ധാതാവും പര ശു രാമനും കൂടി പ്രതിഷ്ടിച്ച ശി വലിംഗത്തില്‍ നിന്നാണന്ന്  അറിഞ്ഞു. കാളി മുകളില്‍ കയറാതെ അവിടെ നിന്നും ആയുധങ്ങള്‍ വര്‍ഷിച്ചു. മാന്ധാതാവ് പരമശിവനെ ധ്യാനിച്ച്‌ ഇരുന്നു. ശിഷ്യ ഗണങ്ങള്‍ ആട്ട മരങ്ങളുടെ കായ്കള്‍ പറിച്ചു എറിഞ്ഞു. ആ ആട്ടമരക്കയകള്‍ മാന്ധാതാവിന്റെ വര ബലത്താല്‍ ആയുധങ്ങളെ തടഞ്ഞു .കാളി കോപിച്ചു മാന്ധാതാവില്‍ നിന്നും ശിവലിംഗം പിടിച്ചു വാങ്ങി .അത് പിളര്‍ന്നു . അതില്‍ നിന്നും പാര്‍വതി പരമേശ്വരന്മാര്‍ പ്രത്യക്ഷപെട്ടു. മാന്ധാതാവിനോട് കാളിയെ പ്രതിഷ്ടിയ്ക്കാന്‍ ഉപദേശിച്ചു കൊണ്ട് പാര്‍വതി പിളര്‍ന്ന വിഗ്രഹത്തില്‍ ലയിച്ചു. മാന്ധാതാവ് ഉടനെ തന്നെ ശ്രീമൂല സ്ഥാനത്ത്തിനടുത്ത്  കാളിയെ പ്രതിഷ്ടിച്ചു. കാളിയും ശിവനും ഉണ്ടങ്കിലും പിന്നീട് കാളിയ്ക്ക് പ്രാധാന്യം ഏറി വന്നു.
 ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം പൂരവും , പാട്ടും ആണ്. വൃച്ചികം ൧ മുതല്‍ മീനം വരെ നീണ്ടു നിക്കും. 

2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

നാല്പത്തെണ്ണീശ്വരംക്ഷേത്രം

നാല്പതെന്നീശ്വരം  ക്ഷേത്രം
ആലപ്പുഴ ജില്ലയില്‍ ചെര്തലയ്ലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പാണാവള്ളി നല്പതെന്നിശ്വരം  ക്ഷേത്രമെന്നും പറയപ്പെടുന്നു
ഈ ക്ഷേത്രം നാല്പത്തി എട്ടു ഇല്ലാക്കാരുടെ വക ആയിരുന്നു.ഇവര്‍ ആരെല്ലാമെന്ന് അറിയില്ല. അന്യം നിന്ന് പോയെന്നു പഴമക്കാര്‍ പറയുന്നു. പിനീടു അഞ്ചു കൈമള്‍ കുടുംബ ക്കാരുടെ വകയായി.നാല്പത്തെട്ടു ഇല്ലക്കാരുടെ ആയതിനാല്‍ നാല്പത്തെണ്ണീശ്വരം എന്ന് പേര് ലഭിച്ചു,കിരാത മൂര്‍ത്തി ഭാവത്തിലുള്ള ഭഗവാന്‍ കിഴക്കോട്ടു ദര്ശനമായി ഇരിക്കുന്നു.ഉപടെവതമാര്‍ ഗണപതി,ദുര്ഗ ഭഗവതി,നാഗയക്ഷി  അര്‍ജുനന് പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ച കിരാതരൂപമായിട്ടാണ്  സങ്കല്പം.

തിരുനക്കര മഹാദേവന്‍


 തിരുനക്കര മഹാദേവന്‍
കോട്ടയം നഗരമദ്ധ്യത്തില്‍ കിഴക്കോട്ട് ദര്ശനവുമായി തിരുനക്കര മഹാദേവന്‍ വിരാജിക്കുന്നു. രാജകീയ പ്രൌടിയോടെ സ്വര്‍ണ്ണ ധ്വജം നില്‍ക്കുന്നു. തെക്കും കൂര്‍ രാജാവിനാല്‍ നിര്മിക്കപെട്ടതായി പറയപ്പെടുന്നു.ഇപ്പോള്‍ തിരുവതാം കൂര്‍ ദേവസ്വം കീഴിലാണ്.സ്വയം ഭുവായ ശ്രീ പരമേശ്വരന്‍ ചെമ്പു മേഞ്ഞ മനോഹരമായ ശ്രീകോവിലില്‍  സാന്നിധ്യമരുളുന്നു.സ്വര്‍ന്ന്‍ ഗോളകയാല്‍ വിഗ്രഹം പോതിഞ്ഞിട്ടുണ്ട് ഇടതു പാര്‍വതി സാനിധ്യമുണ്ട് .ഗണപതിയും, അയ്യപ്പനും, സുബ്രമണിയനോടും കൂടി കുടുംബ സമേതം ഈ ക്ഷേത്രത്തില്‍ ശോഭിക്കുന്നു.   നാല് ഗോപുരങ്ങള്‍ ക്ഷേത്രത്തിനുണ്ട്.പരശു രാമന്‍ പ്രതിഷ്ടിച്ച്ചതാണ് ഇവിടുത്തെ പ്രതിഷ്ഠ എന്ന് പറയപ്പെടുന്നു. മൂന്ന് ഉത്സവം കൊണ്ടാടുന്നു. അതില്‍ പ്രധാനം മീനമാസത്തിലെ പങ്കുനിയാണ് .ശി വരാത്രി ഉത്സവവും പ്രാധാന്യം തന്നെ. നൂറ്റെട്ട് ദേവാലയങ്ങളില്‍ ഒന്ന്.ഉപദേവത അയ്യപ്പന്‍ ,ഗണപതി,ഭഗവതി,രക്ഷസ്സ്,വടക്കും നാഥന്‍.