ചൊവ്വല്ലൂര്‍ ശിവ ക്ഷേത്രം
തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്താണ് ഈ ക്ഷേത്രം .ഇവിടെ ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട്. തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം .കൃഷ്ണനെ ദര്‍ശിച്ചു കഴിഞ്ഞു വേണം ശിവനെ ദര്‍ശിക്കുവാന്‍ എന്നാണു വിശ്വാസം .ചോവല്ലൂരിലെ പരമശിവന്‍ സ്വയം ഭൂവാണ്. ശ്രീ കൃഷ്ണ ക്ഷേത്രത്തിനു മുന്‍പ് തന്നെ ശിവ ചൈതന്യം അവിടെ ഉണ്ടായിരുന്നു. പിന്നീടാണ് അത് അറിയപ്പെട്ടതും ക്ഷേത്രം ഉയര്‍ന്നതും .ഇരുപത്തെട്ടു ഇല്ല ക്കാരുടെ വകയായിരുന്നു ക്ഷേത്രം .അവരെല്ലാം നശിച്ച്ചപ്പോള്‍ മനക്കാര്‍ ഏറ്റെടുത്തു . മനക്കാരും നശിചപ്പോള്‍ നാട്ടുകാര്‍ ഏറ്റെടുത്തു. വട്ട ശ്രീ കോവിലില്‍ ഭഗവാന്‍ പടിഞ്ഞാറോട്ട് ദര്ശനമായി വാഴുന്നു. ശ്രീകോവിലിന്റെ കിഴക്ക് ഭാഗത്ത് പാര്‍വതി കിഴക്കോട്ടു ദര് ശനമായി ഇരിക്കുന്നു. ഇവിടുത്തെ ഉപദേവതകള്‍ ഗണപതി, അയ്യപ്പന്‍, സപ്ത മാതാക്കള്‍,സിംഹോദരന്‍ എന്നിവരാണ്. തന്ത്രി കീഴ് മുണ്ടയൂര്‍ മനക്കാരാണ്. ശിവരാത്രി ഉത്സവം അതി ഗംഭീരമാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.