2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

പരിപ്പ് ശ്രീമഹാദേവ ക്ഷേത്രം

പരിപ്പ്  ശ്രീമഹാദേവ ക്ഷേത്രം

 കോട്ടയം ജില്ലയിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് പരിപ്പ് മഹാദേവ ക്ഷേത്രം .കോട്ടയം നഗരത്തില്‍ നിന്നും പത്ത് കി.മീ. പോയാല്‍ ഈ ക്ഷേത്രത്തില്‍ എത്താം .പ്രധാന മൂര്‍ത്തിയായ ശ്രീ പരമേശ്വരന്‍  കിഴക്കോട്ടു ദര്ശനമായി വാഴുന്നു. പറവൂര്‍ നാടുവാഴിയായിരുന്നു ഈ ക്ഷേത്രത്തിന്റെ അവകാശി.പണ്ട് ശ്രീ ധര്‍മ രാജാവ്  ആണ് ക്ഷേത്രം തിരുവതാം കൂറിനോട് കൂട്ടി ചേര്‍ത്തത്. ഇവിടുത്തെ നായര്‍ കുടുംബങ്ങളുടെ പരദേവത ആയിരുന്നു ശ്രീ മഹാദേവന്‍ ഉപദേവതകള്‍ ഗണപതി, ശാസ്താവ്,ഭഗവതി ,ശ്രീകൃഷ്ണന്‍  എന്നിവരാണ്. ഭഗവതിയ്ക്ക് പ്രത്യേകം ക്ഷേത്രമുണ്ട് . ദേവസ്വം ബോര്‍ഡ്‌  ഇപ്പോള്‍  ഭരിക്കുന്നു. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി . മേട മാസത്തില്‍ എട്ടു ദിവസം ഉത്സവമാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.